വനിതാ ബാസ്ക്കറ്റ്ബോൾ കിരീടം അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജിന്
1374626
Thursday, November 30, 2023 2:30 AM IST
പാലക്കാട്: പുതുക്കാട് ഐസിസിഎസ്, എൻജിനീയറിംഗ് കോളജിൽ നടന്ന സാങ്കേതിക സർവകലാശാല ഇന്റർസോണ്‍ വനിത ബാസ്ക്കറ്റ്ബോൾ വിഭാഗം ചാന്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജ് വനിതാ ടീം കിരീടം നിലനിർത്തി. ഫൈനലിൽ തിരുവനന്തപുരം മാർ ബസേലിയസ് എൻജിനീയറിംഗ് കോളജിനെയാണ് പരാജയപ്പെടുത്തിയത്.
ഡിസംബറിൽ ബംഗളൂരു ജയിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സാങ്കേതിക സർവകലാശാല ബാസ്ക്കറ്റ്ബോൾ ടീമിലേക്ക് അശ്വതി കൃഷ്ണ, സുനൈന റഹീം, സാന്ദ്ര എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.