ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
1374623
Thursday, November 30, 2023 2:30 AM IST
ഷൊർണൂർ: ഷൊർണൂർ തനിമ സാംസ്കാരിക വേദിയുടെ രണ്ടാമത് ഓൾ കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. മയിൽ വാഹനം കമ്യൂണിറ്റി ഹാളിൽ നടന്ന ഫെസ്റ്റിവലിൽ നിരവധി ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
വിജേഷ് തോട്ടിങ്ങൽ സംവിധാനം ചെയ്ത "പ്രതിഭ" ഒന്നാം സ്ഥാനവും കെ.സി. അനിൽ സംവിധാനം ചെയ്ത "മകൾക്കായ്" രണ്ടാം സ്ഥാനവും അജ്മൽ ഷാ സംവിധാനം ചെയ്ത "നനവ്" മൂന്നാം സ്ഥാനവും നേടി.
ശശികിരൺ സംവിധാനം ചെയ്ത "പകർച്ച" മികച്ച ചിത്രമായി കാണികൾ തിെരഞ്ഞെടുത്തു. പുരസ്കാര വിതരണ ചടങ്ങ് പ്രശസ്ത സംവിധാകയൻ എം.ജി. ശശി ഉദ്ഘാടനം ചെയ്തു. ഷൊർണൂർ മുനിസിപ്പൽ ചെയർമാൻ എം.കെ ജയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. ഷൊർണുരിലെ നാടക -സിനിമ പ്രവർത്തകരായ ഷൊർണുർ വിജയൻ, സ്വാതി മോഹൻ, മുരളി ബാബു, പി.ആർ.സി എന്നിവരെ ആദരിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ പി.ജി. ജോൺസൺ, തനിമ ഭാരവാഹികളായ എം.സി. ശങ്കരൻ, പി.പി. ഫിലിപ്പ്, റംല എന്നിവർ പ്രസംഗിച്ചു.