വോയ്സ് ഓഫ് വേൾഡ് വാർഷികാഘോഷം
1374622
Thursday, November 30, 2023 2:30 AM IST
ചിറ്റൂർ :വോയിസ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ 15-ാംമത് വാർഷികാഘോഷം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തത്തമംഗലം പ്രതീക്ഷ സ്പെഷൽ സ്കൂളിൽ നടത്തി. ചിറ്റൂർ എക്സൈസ് പ്രിവന്റീവ് ഇൻസ്പെക്ടർ നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ അൻസാരി പാലക്കാട് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.സി. ചന്ദ് , ആലത്തൂര്‍ സ്വാഗതം പറഞ്ഞു. കൊടുവായൂര്‍ സത്യ സായി സ്കൂള്‍ പ്രിന്‍സിപ്പൽ ദീപ ജയപ്രകാശ് പ്രതീക്ഷ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി ക്ലാസ് നയിച്ചു.
ഉച്ചയ്ക്ക് സ്നേഹവിരുന്നും തുടർന്ന് കലാപരിപാടികളും നടന്നു. പ്രതീക്ഷാ സ്പെഷല്‍ പ്രിന്‍സിപ്പൽ സിസ്റ്റർ ഡെലീന എസ്എംഎസ് സ്കൂളിന്റെ വികസന പദ്ധതികള്‍ വിവരിച്ചു. ബിനോയ് ജേക്കബ് കാര്യാട്ട് നന്ദി പറഞ്ഞു.