ന്യൂ ഇന്ത്യ ലിറ്ററസി; കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ചേർന്നു
1374621
Thursday, November 30, 2023 2:30 AM IST
പാലക്കാട് : ജില്ലയിലെ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിൽ നടന്നു.
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രഫ.എ.ജി. ഒലീന കോളജ് വിദ്യാർഥികളുടെ സേവനം ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയിലും സാക്ഷരതാ മിഷൻ മറ്റ് പ്രവർത്തനങ്ങളിലും പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത വിശദീകരിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, അസി.കോ-ഓർഡിനേറ്റർ പി.വി. പാർവതി, മഹിള സമഖ്യ ജില്ലാ കോ-ഓർഡിനേറ്റർ റജീന, ജില്ലാ റിസോഴ്സ് പേഴ്സണ്‍മാർ, വിവിധ കോളജ് പ്രിൻസിപ്പൽമാർ, പ്രേരക്മാർ എന്നിവർ പ്രസംഗിച്ചു.
സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്തു.