തകർന്ന കടുക്കാംകുന്നം പാലം നവീകരിച്ചു തുടങ്ങി
1374620
Thursday, November 30, 2023 2:30 AM IST
മലമ്പുഴ: പാലക്കാട്- മലമ്പുഴ റൂട്ടിലെ കടുക്കാംകുന്നം നിലന്പതി പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ അടിഭാഗവും വശങ്ങളും കോൺക്രീറ്റ് ചെയ്തു തുടങ്ങി. പ്രളയ സമയത്ത് ശക്തമായ ഒഴുക്കും, മരത്തടികളും മറ്റും ഒഴുകി വന്ന് തട്ടിയതും മൂലം കോൺക്രീറ്റ് പലയിടങ്ങളിലും പൊളിഞ്ഞിരുന്നു.
ഒട്ടേറെ വാഹനങ്ങൾ പോകുന്ന ഈ പാലത്തിന് ബലക്ഷയം വരാതിരിക്കാനാണ് കമ്പിവല വച്ച് കോൺക്രീറ്റ് ചെയ്ത് ബലം കൂട്ടുന്നതെന്ന് നിർമാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ പറഞ്ഞു.