ട്രിനിറ്റി മെട്രിക്കുലേഷൻ സ്കൂളിൽ വൃക്ഷത്തൈ നടീൽ യജ്ഞം
1374312
Wednesday, November 29, 2023 1:57 AM IST
കോയമ്പത്തൂർ: രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സിരുതുളിയുടെ സഹകരണത്തോടെ വൃക്ഷത്തൈ നടീൽയജ്ഞം നടത്തി.ഇൗ പദ്ധതിയിലൂടെ വിത്തുകൾ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.
തുടർന്ന് ആവശ്യമുള്ള സ്ഥലത്തു തൈകൾ നടുന്നതിന് ബാഗുകൾ സിരുതുളിക്കു കൈമാറും.
വിദ്യാർഥികളും ഇക്കോ ക്ലബ് ഭാരവാഹികളും സ്കൂൾ അധികൃതരും സപ്പോർട്ട് സ്റ്റാഫും ചേർന്ന് സ്കൂൾ പരിസരത്തും പരിസരത്തും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.