ഭരണഘടനാ ദിനാചരണം: ക്വിസ് മത്സരം നടത്തി
1374308
Wednesday, November 29, 2023 1:57 AM IST
പാലക്കാട്: ഭരണഘടനാദിനത്തോടനുബന്ധിച്ച് വിശ്വാസ് പാലക്കാടും മേഴ്സി കോളജും സംയുക്തമായി വിശ്വാസ് വോളന്റി യേഴ്സ് ഗ്രൂപ്പിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.
മേഴ്സി കോളജിൽ നടന്ന പരിപാടി വിശ്വാസ് നിയമവേദി ചെയർപേഴ്സണ്‍ ശാന്താദേവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എഫ്.ജോറി അധ്യക്ഷയായി.
വിശ്വാസ് നിയമവേദി കണ്‍വീനർ വിജയയുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ മേഴ്സി കോളജിലെ ഫാത്തിമ നസ്റിൻ, സി.എ. റൈന ഷിറിൻ എന്നിവർ ഒന്നാം സ്ഥാനവും വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ലോ കോളജിലെ കെ.എസ് നിരഞ്ജന, എസ്.അഭിനന്ദ്, നെഹ്റു അക്കാദമി ഓഫ് ലോയിലെ വി.എസ് സനൽകുമാർ, കെ. ശ്രീജേഷ് എന്നിവർ രണ്ടാം സ്ഥാനവും നെഹ്റു അക്കാദമി ഓഫ് ലോയിലെ കെ.ജെ. അങ്കിത, ആർ. ജ്യോതി എന്നിവർ മൂന്നാം സ്ഥാനവും നേടി.
മേഴ്സി കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീദേവി, വിശ്വാസ് പാലക്കാട് സെക്രട്ടറി എൻ.രാഖി എന്നിവർ സംസാരിച്ചു.