കൗതുകമായി നൈജീരിയൻ കപ്പയുടെ അപാരത
1374305
Wednesday, November 29, 2023 1:48 AM IST
മംഗലംഡാം : പൂതംകോട് കൊല്ലത്താഴെ ഷാജി വർക്കിയുടെ കൃഷിയിടത്തിൽ വിളവെടുത്ത നൈജീരിയൻ കപ്പ കൗതുകമായി. ഏഴ് മൂട് കപ്പ പറിച്ചപ്പോൾ ലഭിച്ചത് 320 കിലോയ്ക്ക് മുകളിൽ.
40 മുതൽ 50 കിലോയ്ക്കു മുകളിൽവരെയായിരുന്നു ഒരോ മൂടും. പറമ്പിൽ കപ്പ കൃഷിചെയ്യുന്ന സമയത്ത് നൈജീരിയയിൽനിന്നും വന്ന ഒരു സുഹൃത്ത് വഴി ലഭിച്ച ഒരു കപ്പത്തണ്ട് മുറിച്ച് ഏഴ് തടങ്ങളിലായി നട്ടതാണ്. ഇതിന് പ്രത്യേകിച്ച് ഒരു വളമോ പരിചരണമോ ചെയ്തിട്ടില്ല.
സുഹൃത്ത് പറഞ്ഞതനുസരിച്ച് തടം കുറച്ച് വലുതായി എടുത്തെന്നുമാത്രം. എന്നാൽ തടത്തിനു കുറച്ചു കൂടി വലുപ്പം ഉണ്ടായിരുന്നെങ്കിൽ കപ്പ കുറെക്കൂടി വലുപ്പം ഉണ്ടാകുമായിരുന്നെന്നും ഷാജി വർക്കി പറഞ്ഞു.