യുവക്ഷേത്ര കോളജിൽ ദേശീയ ക്ഷീരദിനാചരണം
1374304
Wednesday, November 29, 2023 1:48 AM IST
മുണ്ടുർ: യുവക്ഷേത്ര കോളജ് പിജി ഇംഗ്ലീഷ് വിഭാഗവും എഴക്കാട് ജിഡബ്ല്യുഎൽപി സ്കൂളും സംയുക്തമായി ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാർഥികൾക്കായി ക്ഷീരദിനാചരണ പരിപാടി നടത്തി. കോളജിലെ പശു ഫാം സന്ദർശിച്ച വിദ്യാർഥികൾക്ക് പാലിന്റെ വിവിധ ഉത്പന്നങ്ങൾ ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ പരിചയപ്പെടുത്തി.