ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷനിൽ ജർമൻ ആൻഡ് ഇറ്റാലിയൻ പാസിംഗ് ഒൗട്ട് പരേഡ് നടത്തി
1374301
Wednesday, November 29, 2023 1:48 AM IST
പാലക്കാട്: ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷനിൽ ജർമൻ ആൻഡ് ഇറ്റാലിയൻ സ്റ്റുഡന്റ്സിന്റെ പാസിംഗ് ഒൗട്ട് പരേഡ് നടത്തി. സലേഷ്യൻസ് ഓഫ് ഡോണ്‍ ബോസ്കോ ബാംഗ്ലൂർ പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡോണ്‍ ബോസ്കോ ഗ്ലോബൽ എഡ്യുക്കേഷൻ മാനേജർ ഫാ. സാബു പാലക്കീൽ സ്വാഗതം പറഞ്ഞു.
സെന്റ് ജോണ്‍ ഓഫ് ഗോഡ് ഓസ്ട്രിയ പ്രൊവിൻഷ്യാൾ ഫാ. സജി മുള്ളൻകുഴി, ഡയറക്ടർ റവ.ഡോ. രാജു ചക്കനാട്ട് എന്നിവർ ആശംസാപ്രസംഗം നടത്തി. ചടങ്ങിൽ ജർമൻ, ഇറ്റാലിയൻ ഭാഷാപഠനം പൂർത്തിയാക്കിയ 52 പഠിതാക്കൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉന്നതവിജയനിലവാരം പുലർത്തുന്ന ഡോണ്‍ബോസ്കോ ഗ്ലോബൽ എഡ്യൂക്കേഷനിലേക്ക് പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഡയറക്ടർ പറഞ്ഞു.