കൗമാര കലാമാമാങ്കത്തിനു പാലക്കാട് ഒരുങ്ങുന്നു
1374300
Wednesday, November 29, 2023 1:48 AM IST
പാലക്കാട്: ഡിസംബർ അഞ്ചുമുതൽ ഒന്പതുവരെ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നടക്കുന്ന 62-ാമത് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കായി അവലോകനയോഗം ചേർന്നു. കലോത്സവ ലോഗോ പ്രകാശനവും യോഗത്തിന്റെ ഉദ്ഘാടനവും സംഘാടക സമിതി ചെയർമാൻ ഷാഫി പറന്പിൽ എംഎൽഎ നിർവഹിച്ചു.
നഗരസഭാധ്യക്ഷ പ്രിയ അജയൻ അധ്യക്ഷയായി. ജനറൽ കണ്‍വീനർ ഡിഡിഇ പി.വി. മനോജ്കുമാർ, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, നോഡൽ ഓഫീസർ പി. തങ്കപ്പൻ, സിഐ ഷിജു അബ്രഹാം, കൗണ്‍സിലർമാരായ സുഭാഷ് കല്പാത്തി, മിനി ബാബു, ഷാജോ ജോണ്‍, പ്രഭ മോഹൻ, അനുപമ, സുജാത, ഷൈലജ, വനിത, കൃഷ്ണൻ, സുഭാഷ്, ബഷീർ, ഹസനുപ്പ, ഷജിത്ത്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ലിന്റോ വേങ്ങശേരി,
അധ്യാപക സംഘടനാപ്രതിനിധികളായ എം.ആർ. മഹേഷ്കുമാർ, ഷാജി എസ്. തെക്കേതിൽ, എം.എൻ. വിനോദ്, ഹമീദ് കൊന്പത്ത്, എ.ജെ. ശ്രീനി, എം.ടി. സൈനുൽ ആബിദീൻ, പി.പി. മുഹമ്മദ് കോയ, രാജീവ്, പി. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു. പൂഞ്ചോല ജിഎൽപി സ്കൂൾ അധ്യാപകൻ സാദത്ത് ഷമീലാണ് ലോഗോ രൂപകല്പന ചെയ്തത്.