നെല്ല് കെട്ടിക്കിടക്കുന്നത് അധികൃതർ പരിശോധിച്ചു
1374299
Wednesday, November 29, 2023 1:48 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ സപ്ലൈകോ നെല്ലുസംഭരണം വൈകുന്നു എന്ന കർഷകരുടെ പരാതി അന്വേഷിക്കാൻ സപ്ലൈകോ മാർക്കറ്റിംഗ് ഓഫീസർ ജഗന്നാഥ് നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖരത്തിലെ കർഷകരുടെ വീടുകളിലെത്തി പരിശോധന നടത്തി.
സപ്ലൈകോ ഉദ്യോഗസ്ഥർ നെല്ലിന്റെ അളവു നോക്കാൻ വൈകുന്നതും അളവു നോക്കി തിട്ടപ്പെടുത്തിയശേഷം മില്ലുടമകൾ നെല്ല് എടുക്കാൻ വൈകുന്നതും സംബന്ധിച്ച് മൂച്ചിക്കുന്ന് പാടശേഖരസമിതി ഭാരവാഹികളായ വി. രാജൻ, എം. രാമകൃഷ്ണൻ, ബി. ബിജു, വി. അപ്പുക്കുട്ടൻ എന്നിവർ വകുപ്പുമേധാവികൾക്ക് നേരിട്ടെത്തി പരാതി നല്കിയിരുന്നു.
താലൂക്കിലെ കർഷകരുടെ സൗകര്യം കണക്കിലെടുത്തു താലൂക്ക് ഓഫീസ് ചിറ്റൂർ കേന്ദ്രമായി പ്രവർത്തിപ്പിക്കണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്.