പൊതുജന പ്രശ്നപരിഹാരത്തിന് സർക്കാരിന് വിമുഖത: എ. തങ്കപ്പൻ
1374105
Tuesday, November 28, 2023 1:57 AM IST
കൊഴിഞ്ഞാമ്പാറ: ജനങ്ങളുടെ ദുരിതങ്ങൾക്ക് നേരെ ഇടതുസർക്കാർ മുഖം തിരിക്കുന്ന നയം സ്വീകരിക്കുന്നതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം തന്നെ തകർക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്കിലെ അഞ്ചു പുതിയ മണ്ഡലം പ്രസിഡന്റുമാർക്ക് ചുമതല ഡിസിസി പ്രസിഡന്റ് നല്കി. കൊഴിഞ്ഞാമ്പാറ ആർ.കണ്ണൻ കുട്ടി, നല്ലേപ്പിള്ളി ടി.കാസിം, എരുത്തേന്പതി പി.പൊൻരാജ്, വടകരപ്പതി കെ.യു. പ്രസാദ്, തെക്കേദേശം ബി.മണികണ്ഠൻ എന്നിവരാണ് ചുമതല ഏറ്റെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെപിസിസി സെക്രട്ടറി വി.ബാബുരാജ് , ഡിസിസി വൈസ് പ്രസിഡന്റ് എ.സുമേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. പ്രീത്, കെ.എസ്. തണികാചലം, മുൻ ഡിസിസി സെക്രട്ടറി പി. ബാലചന്ദ്രൻ, കർഷക കോൺഗ്രസ് പ്രസിഡന്റ് ബി.ഇക്ബാൽ, കെപിസിസി മെമ്പർ പാളയം പ്രദീപ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.ടി.എം. ഹനീഫ, പഞ്ചായത്ത് മെമ്പർ എച്ച്.മുഹമ്മദ് നാസർ എന്നിവർ പങ്കെടുത്തു.