നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക : എ.തങ്കപ്പൻ
1374101
Tuesday, November 28, 2023 1:57 AM IST
പാലക്കാട്: നവകേരള സദസിന്റെ പങ്കാളിത്തം വർധിപ്പിക്കാനും പരിപാടിയുടെ യാത്രാ വേളകളിൽ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന നടപടിയിൽ നിന്നും വിദ്യാഭാസവകുപ്പും സർക്കാരും പിന്മാറണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു.
ജവഹർ ബാൽ മഞ്ച് പാലക്കാട് ജില്ലാ തല പരിശീലന പരിപാടിയായ പ്രാരംഭ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ ചെയർമാൻ എസ്.ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി ഐടി സെൽ കണ്‍വീനർ ഡോ.പി. സരിൻ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കോ-ഓർഡിനേറ്റർ ഹസൻ അമൻ, സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സുരേഷ് കരുണ്‍, ഹരിനാരായണൻ, സലീഖ് പി.മോങ്ങം, ജില്ലാ കോ-ഓർഡിനേറ്റർമാരായ പി.വി. മഹേഷ്, സുരേഷ് കുമാർ വാക്കയിൽ, എം.ശശികുമാർ, റഷീദ, ജയകുമാർ എന്നിവർ പ്രസംഗിച്ചു.