വടക്കഞ്ചേരി അഗ്രി- ടൂറിസം ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
1374100
Tuesday, November 28, 2023 1:57 AM IST
വടക്കഞ്ചേരി: ഡിസംബർ 26 മുതൽ 30 വരെയുള്ള തീയതികളിൽ വടക്കഞ്ചേരി ബസ്റ്റാൻഡിനു സമീപം നടക്കുന്ന അഗ്രി - ടൂറിസം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.
വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ പോൾസൺ മുൻ എംഎൽഎയും ഫെസ്റ്റ് കമ്മിറ്റി ചെയർമാനുമായ സി.കെ. രാജേന്ദ്രനു കോപ്പി നല്കി പ്രകാശനം നിർവഹിച്ചു.
ജനറൽ കൺവീനറും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ ബോബൻ ജോർജ്, കേരകേസരി സി. ആർ. ഭവദാസ്, ഡിടിപിസി എക്സിക്യൂട്ടീവ് മെംമ്പർ ടി. എം. ശശി, എ.ദാമോദരൻ, കോഡിനേറ്റർ സി. കെ. ഉണ്ണികൃഷ്ണൻ, മോഹനൻ പള്ളിക്കാട്, പി.എ.സെബി പങ്കെടുത്തു.