പല്ലാറോഡ് മറ്റത്തിൽ ജോജിയുടെ ചികിത്സക്കായി കോൺഗ്രസ് പ്രവർത്തകരുടെ കൈതാങ്ങ്
1374099
Tuesday, November 28, 2023 1:57 AM IST
വടക്കഞ്ചേരി: കണക്കൻതുരുത്തി പല്ലാറോഡിൽ രോഗങ്ങളെ തുടർന്ന് മാസങ്ങളായി കണ്ണിനുള്ള ചികിത്സ തുടരുന്ന മറ്റത്തിൽ ജോജിക്ക് കോൺഗ്രസിന്റെ നൂറ്റി നാല്പത്തിയാറാം കമ്മിറ്റിയുടെ നേതൃത്വത്തിൽ 1,10,000 രൂപ സമാഹരിച്ച് കൈമാറി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥമുള്ള ചികിത്സാ ധനസഹായമായാണ് തുക കൈമാറിയത്.
ഡിസിസി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ്, വടക്കഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, ബൂത്ത് പ്രസിഡന്റ് ജിജോ ഇമ്മാനുവൽ, മണ്ഡലം മുൻ പ്രസിഡന്റ് മോഹൻദാസ്, ഡാന്റിസ് വല്ലയില്‍, സുരേഷ് ബാബു, ബൈജു ഊന്നുകല്ലിൻതൊട്ടിയിൽ, ജോസ് വാരപ്പെട്ടി, രവീന്ദ്രൻ കാളാംകുളം, ജോമോൻ മറ്റത്തിൽ എന്നിവർ പങ്കെടുത്തു.