നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് സമാപിച്ചു
1374098
Tuesday, November 28, 2023 1:57 AM IST
നെന്മാറ: നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊങ്കാല സമർപ്പണവും വൈകീട്ട് ശ്രീഭൂതബലിയും നടന്നു.
തുടർന്ന് രാത്രി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പള്ളിവേട്ട എഴുന്നള്ളത്തും ഉണ്ടായി. തിങ്കളാഴ്ച വിശേഷാൽ പൂജകൾക്കുശേഷം ആറാട്ടു ബലിയും ആറാട്ടും നടന്നു.
ആറാട്ട് കഴിഞ്ഞ് ഭഗവതിയുടെ തിരിച്ചെഴുന്നള്ളത്തും കൊടിയിറക്കിയശേഷം ആറാട്ടുസദ്യ നടന്നതോടെയാണ് ഉത്സവം സമാപിച്ചത്.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ത്രിവിക്രമൻ നമ്പൂതിരിയും പറപ്പൂക്കര ഹരി നമ്പൂതിരിയും കാർമികത്വം വഹിച്ചു.