ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
1373958
Monday, November 27, 2023 11:49 PM IST
പട്ടാന്പി: ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് അപകടം.
ആമയൂർ ഭാഗത്തുനിന്നും പൂവക്കോട് ഭാഗത്തേക്കു വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപെട്ടത്. പൂവക്കോട് റോഡിലേക്ക് എത്തുന്ന ഇറക്കത്തിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വീട്ടുമതിലിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഷിബുവാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂവക്കോട് ഇരിക്കാഞ്ചേരി വീട്ടിൽ രാജേഷിനു പരിക്കേറ്റു. ഇറക്കവും വളവും ഉള്ള ഈ ഭാഗത്ത് ഇതിനു മുൻപും അപകടങ്ങൾ നടന്നിട്ടുണ്ട്.