മേരീ മാതാ പള്ളിയിൽ യേശുവിന്റെ രാജത്വ തിരുനാൾ ആഘോഷിച്ചു
1373716
Monday, November 27, 2023 1:09 AM IST
കല്ലടിക്കോട്: മേരീ മാതാ പള്ളിയിൽ യേശുവിന്റെ രാജത്വ തിരുനാൾ ആഘോഷിച്ചു.
വിളംബര റാലിയും തിരുന്നാളിന്റെ ഭാഗമായി കല്ലടിക്കോട് ടിബി പരിസരത്തു നിന്നും ആരംഭിച്ച വിളംബര റാലിക്ക് ഇടവക വികാരി ഫാ. ജോൺ ജോസഫ് ആളൂർ, കൈക്കരന്മാരായ ജോസ് കരുമാംകുളം, ബിജു വട്ടുകുളം,തുടങ്ങിയവർ നേതൃത്വം നല്കി.
ക്രിസ്തു രാജന്റെ നിശ്ചല ദൃശ്യത്തോടൊപ്പം പേപ്പൽ പതാകയുമേന്തി വിശ്വാസ പരിശീലന വേദിയിലെ കുട്ടികളും അധ്യാപകരും ഇടവക സമൂഹവും അണിനിരന്നു.