ദോണിഗുണ്ട് സെന്റ് ക്ലെമൻസ് ദേവാലയ തിരുനാൾ
1373715
Monday, November 27, 2023 1:09 AM IST
അഗളി: ദോണിഗുണ്ട് സെന്റ് ക്ലെമൻസ് ദേവാലയത്തിൽ വിശുദ്ധ ക്ലെമൻസിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് കൊടിയിറങ്ങും.
ഇന്നലെ ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും പാക്കുളം സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ ഫാ.സിന്റോ വൈദ്യക്കാരൻ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് വിജയമാതാ കപ്പേളയിലേയ്ക്ക് പ്രദക്ഷിണം നടന്നു.
തിരുനാൾ ദിനങ്ങളിൽ ഇടവക വികാരി ഫാ.ജോൺ മരിയ വിയാനി ഓലക്കെങ്കൽ, വചനഗിരി സെന്റ് ജോർജ് ചർച്ച് വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ എന്നിവർ മുഖ്യ കർമികത്വം വഹിച്ചു. ശനിയാഴ്ച നടന്ന ഇടവക ദിനാഘോഷം താവളം ഫേറോന വികാരി ഫാ.ജോമിസ് കൊടകശ്ശേരിൽ ചെയ്തു.
എസ്എൻ കലാസമിതിയുടെ വാദ്യ മേളങ്ങളോടെ ദോണിഗുണ്ട് ജംഗ്ഷനിലേയ്ക്ക് പ്രദക്ഷിണവും നടന്നു. ഇന്ന് രാവിലെ ഏഴിന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയോടെ തിരുനാൾ കൊടിയിറങ്ങും.
ഇടവക വികാരി ഫാ.ജോൺ മരിയ വിയാനി ഓലക്കെങ്കിൽ ഫാ.തോമസ് തൊപ്പുറത്ത്,കൈക്കാരന്മാരായ ചാക്കോ പച്ചിലംകാട്ടിൽ, വിത്സൻ ഇളന്തൂർ, കൺവീനർ ബേബി ഇളന്തൂർ നേതൃത്വം നല്കി.