കൊശവങ്കോട്ടിൽ പൊട്ടിയ കുടിവെള്ള പൈപ്പ് എന്ന് ശരിയാക്കും ?
1373714
Monday, November 27, 2023 1:09 AM IST
കൊല്ലങ്കോട്: കൊശവങ്കോട്ടിൽ കൂടിവെള്ള വിതരണ പ്രധാന പൈപ്പ് പൊട്ടി റോഡിലേയ്ക്ക് ബ്രാഞ്ച് കനാലിന് സമാനമായ ജലം ഒഴുകി കൊണ്ടിരിക്കുകയാണ്.
ചിറ്റൂർപ്പുഴ ജലവിതരണ പദ്ധതിയിൽ നിന്നും വടവന്നൂർ കുടിവെള്ള ജലസംഭരണിയിലേയ്ക്കുള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കഴിഞ്ഞ മുന്നു ദിവസമായും ജലം റോഡിൽ ഒഴുകി പാഴായി കൊണ്ടിരിക്കുകയാണ്. വിവരം ബന്ധപ്പെട്ട ജല അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഫലപ്രഥമായ നടപടികൾ ഉണ്ടായില്ലെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട് . അടിയന്തരമായി പൈപ്പ് ശരിപ്പെടുത്തിയില്ലെങ്കിൽ ചിറ്റൂർ ജല അഥോറിറ്റി കാര്യാലത്തിൽ പ്രതിഷേധവുമായെത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പു നല്കിയിരിക്കുകയാണ്.