നൊയൽ നദിയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
1373463
Sunday, November 26, 2023 2:25 AM IST
കോയമ്പത്തൂർ : നൊയൽ നദിയിൽ കുടുങ്ങിയ യുവാക്കളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് നൊയൽ നദിയിൽ യുവാക്കൾ കുടുങ്ങിയതായി വിവരം ഫയർ സ്റ്റേഷൻ ഓഫീസർ രഘുനാഥന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാക്കളെ കണ്ടെത്തി രക്ഷപ്പെടുത്തി.
കരുമത്തമ്പാട്ടി, സോമനൂർ ഭാഗത്തെ സ്റ്റീഫൻ, കാർത്തിക്, സഞ്ജയ്, സന്തോഷ് കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.രാത്രിയിൽ പുഴയിൽ തോണിയിൽ ഇരിക്കുകയായിരുന്ന സമയത്ത് പുഴയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തോണി മറിഞ്ഞ് നാലുപേരും വെള്ളത്തിൽ വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട യുവാക്കൾ പറഞ്ഞു.