കൊല്ലങ്കോട് ഉപജില്ലാ കലോത്സവത്തിന് സമാപനം, നെന്മാറ ജിജിവിഎച്ച്എസ്എസിന് ഒന്നാം സ്ഥാനം
1373460
Sunday, November 26, 2023 2:25 AM IST
നെന്മാറ : കൊല്ലങ്കോട് ഉപ ജില്ലാ കലോത്സവത്തിൽ സ്കൂളുകൾ തമ്മിൽ അവസാന നിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടം. ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ ഒന്നിലേറെ സ്കൂളുകൾ ഒന്നും രണ്ടും സ്ഥാനം പങ്കിട്ടു.
നാലുദിവസമായി അയിലൂർ എസ്എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന കലോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നകുട്ടൻ ഉദ്ഘാടനം ചെയ്തു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. വിഭാഗം, സ്ഥാനം, സ്കൂൾ, പോയിന്റ് നില ക്രമത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഒന്നിച്ചുള്ള പോയിന്റ് നിലയിൽ ജിജിവിഎച്ച് എസ്എസ് നെന്മാറ-403, ജിഎച്ച്എസ്എസ് കൊടുവായൂർ-396 പോയിന്റുകൾ നേടി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
ജനറൽ വിഭാഗം ഹൈസ്കൂൾ വിഭാഗത്തിൽ ജിജിവിഎച്ച്എസ്എസ് നെന്മാര (192), വൈഎംജിഎച്ച്എസ് കൊല്ലങ്കോട് (192), ജിഎച്ച്എസ്എസ് കൊടുവായൂർ (179) ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.