മേഴ്സി കോളജിൽ എൻസിസി ദിനാഘോഷത്തിന് തുടക്കം
1373458
Sunday, November 26, 2023 2:25 AM IST
പാലക്കാട് : കേരള ബറ്റാലിയന് കീഴിലുള്ള മേഴ്സി കോളജ് എൻസിസി യൂണിറ്റിൽ എൻസിസി ദിനാഘോഷങ്ങൾക്ക് തുടക്കമായി. മേഴ്സി കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഫിൻബർ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ജോറി ടിഎഫ് എൻസിസി ദിന സന്ദേശം നല്കി.
ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് കോട്ടക്കൽ ആര്യവൈദ്യശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.വി. ബൈജു ക്ലാസെടുത്തു.എൻസിസിയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച സിഎസ്എം എസ്.അശ്വതിയ്ക്ക്് ക്യാഷ് പ്രൈസ് നല്കി.
തുടർന്ന് കേഡറ്റുകൾ വിവിധ കലാപരിപാടികൾ അവതരിച്ചിച്ചു. മേജർ ടി.ലില്ലിക്കുട്ടി തോമസ്, അണ്ടർ ഓഫീസർ ക്രിസ്റ്റി കെ.ടെലിൽ, കേഡറ്റ് അഫ്രിൻ എന്നിവർ പ്രസംഗിച്ചു.