മ​ണ്ണാ​ർ​ക്കാ​ട് : 2023- 24 വ​ർ​ഷ​ത്തെ എം​പി​എ​ൽ​എ​ഡി​എ​സ് പ​ദ്ധ​തി പ്ര​കാ​രം സ്കൂ​ൾ ബ​സ് വാ​ങ്ങാ​ൻ 26 ല​ക്ഷം രൂ​പ വീ​തം നാ​ലു സ്കൂ​ളു​ക​ൾ​ക്ക് പാ​ല​ക്കാ​ട് എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ തു​ക അ​നു​വ​ദി​ച്ചു. ജി​എ​ച്ച്എ​സ് തെ​ങ്ക​ര, ജി​എ​ച്ച്എ​സ് അ​ല​ന​ല്ലൂ​ർ, ജി​എ​ച്ച്എ​സ് ക​ഞ്ചി​ക്കോ​ട്, ജി​യു​പി​എ​സ് മേ​പ്പ​റ​മ്പ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.