കേരള കോണ്ഗ്രസ് (എം) ഏകദിന ലീഡേഴ്സ് ക്യാന്പ്
1373455
Sunday, November 26, 2023 2:25 AM IST
പാലക്കാട് : കേരള കോണ്ഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡേഴ്സ് ക്യാന്പ് ഹോട്ടൽ ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ നടത്തി. ഏകദിന ലീഡേഴ്സ് ക്യാന്പ് കേരളാ കോണ്സ് (എം) സംസ്ഥാന സെക്രട്ടറിയും ട്രാവൻകൂർ സിമിന്റ്സ് ലിമിറ്റഡ് ചെയർമാനുമായ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അഡ്വ.കുശലകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോണ് കാരുവള്ളി സ്വാഗതം ആശംസിച്ചു. അധ്വാന വർഗ സിദ്ധാന്തവും ഉപാധിരഹിത സർവസ്വതന്ത്ര ഭൂമിയും എന്ന സെമിനാർ പ്രെഫ. ലോപ്പസ് മാത്യു നയിച്ചു.
തുടർന്ന് നടന്ന യുവജന സമ്മേളനം അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന വനിതാ സംഗമം മേരിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ.എം. മാണിയുടെ ആത്മകഥ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം കെ.എം. വർഗീസ് പ്രകാശനം ചെയ്തു. സമാപന സമ്മേളനത്തിൽ അഡ്വ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെകട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള കോണ്ഗ്രസ് (എം) സംസ്ഥാന നേതാക്കളായ കെ.എം. വർഗീസ്, ബേബി പാണൂചിറ ജില്ലാ ഭാരവാഹികളായ തോമസ് ജോണ് കരുവള്ളി, ആർ.പന്പവാസൻ, എ.പി. മത്തായിക്കര, അഡ്വ.ടൈറ്റസ് ജോസഫ്, ജോസ് വടക്കേക്കര, മധു ദണ്ഡപാണി, ജോഷി രാജു, മേരിക്കുട്ടി ജോർജ്, ലെന മോഹൻ, പ്രേമകൃഷ്ണകുമാർ, രാജേന്ദ്രൻ കല്ലേപ്പുള്ളി, ബിജു പുഴക്കൽ, രാമചന്ദ്രൻ കല്ലേപ്പുള്ളി, അലക്സ് തോമസ് എന്നിവർ നേതൃത്വം നല്കി