പ്രേഷിത ഒരുക്ക ധ്യാനം സമാപിച്ചു
1340029
Wednesday, October 4, 2023 1:11 AM IST
കോയന്പത്തൂർ: രാമനാഥപുരം രൂപത ബൈബിൾ കണ്വൻഷൻ നവംബർ 24, 25, 26 തീയതികളിൽ അൽവേർണിയ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടക്കും.
ഈ വർഷത്തെ വചന, ധ്യാന, ശുശ്രൂഷകൾക്ക് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടറും വചനപ്രഘോഷകനുമായ ഫാ.സോജി ഓലിക്കൽ നേതൃത്വം നല്‍കും.
ബൈബിൾ കണ്വൻഷന്റ വിജയത്തിനായി പ്രവർത്തിക്കുന്ന പ്രേക്ഷിതർക്കായി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.ക്രിസ്റ്റോ തേക്കാനത്തിന്റെ നേതൃത്വത്തിൽ ഒരുക്ക ധ്യാന ശുശ്രൂഷകൾ നടത്തി.
ജപമാല, കുന്പസാരം, വചന ശുശ്രൂഷകൾ, കൗണ്‍സിലിംഗുകൾ, വിശുദ്ധ കുർബാന, അഭിഷേക ആരാധന എന്നിവ നടന്നു.
കണ്‍വൻഷനു മുന്നോടിയായി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ വൈദികരും ശുശ്രൂഷകരും ചേർന്ന് ഒരു ദിവസം ഒരു ഇടവക എന്ന രീതിയിൽ രൂപതയിലുള്ള എല്ലാ ഇടവകകളിലും മിഷൻ സെന്ററുകളിലും നിത്യാരാധന പ്രാർഥന, കൗണ്‍സിലിംഗ്, കുന്പസാരം, വിടുതൽ പ്രാർഥന, പ്രത്യേക രോഗശാന്തി പ്രാർഥന എന്നിവ നടക്കും.
ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യരക്ഷാധികാരിയായും ഫാ.ജോർജ് നരിക്കുഴി ചെയർമാനായും ഫാ.ജോസഫ് പുത്തൂർ വൈസ് ചെയർമാനായും ഫാ.ചാൾസ് ചിറമ്മേൽ കണ്‍വീനറായും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു.