ലോറിയുടെ സ്റ്റെപ്പിനി ടയർ ഊരിതെറിച്ച് കാർ യാത്രക്കാരിക്ക് പരിക്കേറ്റു
1340023
Wednesday, October 4, 2023 1:07 AM IST
വടക്കഞ്ചേരി: ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നുള്ള സ്റ്റെപ്പിനി ടയർ ഊരിതെറിച്ച് കാറിലെ യാത്രക്കാരിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന തൃശൂർ ചേറങ്കുളം സ്വദേശിനി പുഷ്പ ( 65) ത്തിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ തേനിടുക്കിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നു സ്റ്റെപ്പിനി ടയറും ജാക്കി ലിവറും ഊരി തെറിച്ച് ഇതേ ദിശയിൽ പിന്നിൽ പോവുകയായിരുന്ന കാറിലേക്ക് വീഴുകയായിരുന്നു. കാറിനും കേടുപാടുണ്ട്.