മലമ്പുഴ: കടുക്കാം കുന്നം - വാരണി റോഡിന്റെ മുഖഭാഗം വീതി കൂട്ടുക, റോഡ് കൈയേറ്റം ഒഴിപ്പിക്കുക, പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അക്കരകാട്, വാരണി, കുനുപ്പുള്ളി പ്രദേശത്തെ ജനങ്ങൾ റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.ബിനോയി ഉദ്ഘാടനം ചെയ്തു.പ്രളത്തിൽ തകർന്ന പാലത്തിന്റെ ഒരു ഭാഗം എ.പ്രഭാകരൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ശരിയാക്കിയെങ്കിലും കുറച്ച് ദിവസത്തിനകം അടുത്ത ഭാഗവും തകർന്നു.
പുതിയ പാലത്തിന്റെ നിർമാണമാണ് ഏക പരിഹാര മാർഗമെന്ന നിലക്ക് എംഎൽഎ മുൻകൈയെടുത്ത് ഉദ്യോഗസ്ഥരെയെത്തിച്ച് ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
എന്നാൽ സ്ഥലം വിട്ട് നൽകാൻ സ്ഥല ഉടമകൾ തയ്യാറാവുന്നില്ല. എംഎൽഎ മൂന്ന് തവണ ഇവരുമായി സംസാരിച്ചു. കടുക്കാം കുന്നംഭാഗത്തെ വീതി കുറവ് പരിഹരിക്കാൻ പഞ്ചായത്ത് പല തവണ ഇടപ്പെട്ടിട്ടും തീരുമായിട്ടില്ല. ണ്ട് പ്രശ്നത്തിനും പരിഹാരമാവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.
യോഗത്തിൽ എ. മായൻ അധ്യക്ഷനായി. മാധവദാസ്, എസ്.രാമചന്ദ്രൻ, ഓമന പരമേശ്വരൻ, കെ.ബാലകൃഷ്ണൻ, ശ്രീനിവാസൻ , ജയേഷ്, സരസ്വതി, കൃഷ്ണൻകുട്ടി, സി.കൃഷ്ണൻ, പ്രകാശൻ പ്ലാക്കൽ, ഗിരിഷ്, ബിന്ദു സുരേഷ്, സി. രാജൻ എന്നിവർ പ്രസംഗിച്ചു.