ജല്‍ജീവന്‍ മിഷൻ: പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി
1338405
Tuesday, September 26, 2023 1:03 AM IST
ഒറ്റപ്പാലം : നഗരഗ്രാമ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പ്രവൃത്തികൾ പുരോഗമിക്കുന്നു.
വാണിയംകുളം പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് ഇതിനകം പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞു. ഒറ്റപ്പാലം നഗരസഭയിൽ പനമണ്ണ മേഖലയിലാണ് ഇപ്പോൾ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നത്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രവിഷ്കൃത പദ്ധതിയായ ജൽ - ജീവൻ മിഷൻ വിവിധ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയുടെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇതിനകം മിഷന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നുണ്ട്.
എല്ലാ ഗ്രാമ നഗരങ്ങളിലും പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വേനൽക്കാലത്ത് ഏറ്റവും അധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പനമണ്ണ.