ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം
1338087
Monday, September 25, 2023 12:32 AM IST
ഒറ്റപ്പാലം : കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 86-ാംമത് വാർഷിക ജനറൽ ബോഡി യോഗം ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടന്നു.
ദീർഘകാലം ബാങ്ക് ഡയറകടറും 2014-19 കാലയളവിൽ ബാങ്ക് ചെയർമാനുമായിരുന്ന കെ.മധുസൂധനനുണ്ണിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ബാങ്ക് ചെയർമാൻ ഐ.എം. സതീശൻ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ജീവനക്കാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ബാങ്ക് ഡയറക്ടർമാർ സമ്മാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച ശാഖകൾക്കുള്ള അവാർഡുകൾ നല്കി.
ഡയറക്ടർമാരായ അഡ്വ.വി.കെ. ഹരിദാസ്, ടി.വൈ. സോമസുന്ദരൻ, എം.പി. ഉണ്ണികൃഷ്ണൻ, എ.അബ്ദുൾ നിഷാജ്, എം.ഗീതാദേവി, ഇ.എസ്ശോഭ ടീച്ചർ, എ.ആർ രജീഷ് സി.ഇ.ഒ.കെ.പി.ശങ്കരനാരായണൻ, മാനേജർ കെ.സ്യമന്തകം, പിഎം.ദേവദാസ് എം.ദേവകികുട്ടി പ്രസംഗിച്ചു.