കോയന്പത്തൂരിലെ വനവിസ്തൃതി വർധിപ്പിക്കും: ഹരിത സമിതി യോഗം
1338086
Monday, September 25, 2023 12:32 AM IST
കോയന്പത്തൂർ : ഹരിത തമിഴ്നാട് ആക്ഷൻ പ്ലാനിന്റെ ജില്ലാ ഹരിത സമിതി യോഗം ജില്ലാ കളക്ടറുടെ ഓഫീസിൽ ചേർന്നു. യോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ വിവിധ വകുപ്പുകൾ ഉൽപാദിപ്പിക്കുന്ന 12.58 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ഹരിത തമിഴ്നാട് പ്രസ്ഥാനത്തിന് കീഴിൽ അടുത്ത 10 വർഷത്തിനുള്ളിൽ വനവും മരങ്ങളും 23.8 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ എൻ.ജയരാജ്, പൊള്ളാച്ചി സബ് കളക്ടർ സി.പ്രിയങ്ക, അസിസ്റ്റന്റ് ഡയറക്ടർ (മുനിസിപ്പാലിറ്റീസ്) ദ്വാരകാനാഥ് സിംഗ്, ബഷീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.