സഹോദയ ഇംഗ്ലീഷ് ഫെസ്റ്റിനു സമാപനം
1338085
Monday, September 25, 2023 12:32 AM IST
പാലക്കാട് : സഹോദയ സിബിഎസ്ഇ സ്കൂളുകളുടെ ഇംഗ്ലീഷ് ഫെസ്റ്റ് മണ്ണാർക്കാട് സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു.
പാലക്കാട് സഹോദയാ പ്രസിഡന്റ് ഷാജി കെ.തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റ് ഡൊമിനിക് കോൺവെന്റ് സുപ്പീരിയർ ജനറലും മനേജരുമായ സിസ്റ്റർ ടെസ്സി ഒപി ഉദ്ഘാടനം നിർവഹിച്ചു.
സഹോദയ പ്രോഗ്രാം കൺവീനർ സിസ്റ്റർ ജോഫി ഒപി സ്വാഗതവുംട്രഷറർ പി. ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് കെ.പി. അക്ബർ, കോ-ഓർഡിനേറ്റർ സിജു സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു. നാലു വിഭാഗങ്ങളിലായി 1500-ഓളം വിദ്യാർഥികളുടെ വ്യത്യസ്ത ഇനങ്ങളിലായുള്ള മത്സരങ്ങൾ നടന്നു.
സമാപന സമ്മേളനത്തിൽ മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് സമ്മാനദാനം നിർവഹിച്ചു. ഒന്നാം കാറ്റഗറി വിഭാഗത്തിൽ മണ്ണാർക്കാട് സെന്റ് ഡൊമനിക്സ് സ്കൂളും രണ്ട്, മൂന്ന്, നാല് കാറ്റഗറി വിഭാഗത്തിൽ പട്ടാന്പി എംഇഎസ് ഇന്റർ നാഷ്ണൽ സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.