പുനർനിര്‍മിച്ച തത്തമംഗലം സെന്റ് മേരീസ് ഫൊറോന ദേവാലയ വെഞ്ചരിപ്പ് 27ന്
1338080
Monday, September 25, 2023 12:32 AM IST
ചിറ്റൂര്‍: തത്തമംഗലം സെന്റ് മേരീസ് ഫൊറോനയുടെ പുനർ നിർമിച്ച ദേവാലയത്തിന്റെ കൂദാശ സമർപ്പണവും, കൽകുരിശ്, കൊടിമരം എന്നിവയുടെ വെഞ്ചരിപ്പും 27 ന് നടക്കും.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വെഞ്ചരിപ്പ് കർമം നിരവഹിക്കും. വികാരി ഫാ. ബെറ്റ്സൺ തുക്കുപറമ്പിൽ, കൈക്കാരൻമാരായ ജിമ്മി മുന്തിരിക്കാട്ടിൽ, ബിജു കാര്യാട്ട് എന്നിവർ നേതൃത്വം വഹിക്കും.
രാവിലെ 9.45 ന് ബിഷപ്പിന് സ്വീകരണം, 10ന് ദേവാലയ കൂദാശ, വിശുദ്ധ കുർബാന. 12.30ന് സ്നേഹവിരുന്നും ഉണ്ടാവും.
ഒക്ടോബർ ഒന്നിന് ബിഷപ് എമിരറ്റ്സ് മാർ ജേക്കബ് മനത്തോടത്ത് പള്ളിമുറി, കുരിശടി എന്നിവയുടെ വെഞ്ചരിപ്പ് കർമം നിർവഹിക്കും.