വിദ്യാർഥി മുങ്ങി മരിച്ചു
1338047
Sunday, September 24, 2023 11:43 PM IST
ഷൊർണൂർ: ക്ഷേത്രക്കുളത്തിൽ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കവളപ്പാറ തേക്കിൻകാട്ടിൽ മോഹനന്റെ മകൻ അവിനാശ്(17) ആണ് മരിച്ചത്. കവളപ്പാറ സുബ്രഹ്മണ്യ ക്ഷേത്ര കുളത്തിൽ ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. ഷൊർണൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഷൊർണൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.