ജില്ലാ ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: ഒളിന്പിക് അത്ലറ്റിക് ക്ലബ് ചാന്പ്യൻമാർ
1337689
Saturday, September 23, 2023 1:41 AM IST
പാലക്കാട്: അറുപത്തിമൂന്നാമത് ജില്ലാ ജൂണിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 209 പോയിന്റ് നേടി ഒളിന്പിക് അത് ലറ്റിക് ക്ലബ് ചാന്പ്യൻമാരായി. 125 പോയിന്റ് നേടി പറളി എച്ച്എസ്എസ് രണ്ടും ചിറ്റൂർ യംഗ്സ്റ്റേഴ്സ് ക്ലബ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഹയർ സെക്കൻഡറി സ്കൂൾ മുണ്ടൂർ 77 പോയിന്റും എംഎൻകെഎം അത് ലറ്റിക് അക്കാദമി ചിറ്റിലഞ്ചേരി 63 ഉം വ്യാസ വിദ്യപീഠം കല്ലേക്കാട് 50 ഉം കൊപ്പം അതലറ്റിക്സ് ക്ലബ്, സിഎഫ്ഡിഎച്ച്എസ്എസ് മാത്തൂർ 42 പോയിന്റ് വീതവും ജിഎച്ച്എസ് കോട്ടായി, കല്ലടി അത് ലറ്റിക്സ് അക്കാദമി കുമരംപുത്തൂർ 41 പോയിന്റ് വീതവും മേഴ്സി കോളജ് 34 ഉം, ജനത അത് ലറ്റിക്സ് ക്ലബ് നടുവട്ടം 26 ഉം, ഗ്രേസ് അത് ലറ്റിക് അക്കാദമി, സ്പാർക്ക് ആർട്സ് ആൻഡ് ക്ലബ് കൊല്ലങ്കോട് 25 വീതം പോയിന്റ് നേടി മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
അണ്ടർ 20 വുമണ്‍ മത്സരത്തിൽ 38 പോയിന്റ് നേടി ഒളിന്പിക്സ് അത് ലറ്റിക് ക്ലബ്്, 32 പോയിന്റ് നേടി ചിറ്റൂർ ക്ലബ് യംഗ്സ്റ്റേഴ്സും 26 പോയിന്റ് നേടി മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ആണ്‍കുട്ടികളുടെ മത്സരത്തിൽ 58 പോയിന്റ് നേടി പറളി എച്ച്എസ്എസും 40 പോയിന്റ് നേടി ഒളിന്പിക്സ് അത്ലറ്റിക് ക്ലബും 38 പോയിന്റ് നേടി യംഗ്സ്റ്റേഴ്സ് ക്ലബ് ചിറ്റൂരും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
14 വയസിന് താഴെ ആണ്‍കുട്ടികളുടെ മത്സരത്തിൽ 14 പോയിന്റ് നേടി ഒളിന്പിക് അത് ലറ്റിക് ക്ലബ്, വ്യാസ വിദ്യപീഠം ഒന്നും 11 പോയിന്റ നേടി സിഎഫ്ഡിഎച്ച്എസ്എസ് മാത്തൂർ രണ്ടും 10 പോയിന്റ്നേടി എച്ച് എസ്എസ് ചളവറയും മൂന്നും സ്ഥാനം നേടി. ഗേൾസിൽ 16 പോയിന്റ് നേടി ജിഎച്ച്എസ് ഭീമന്നൂരും കൊപ്പം അത് ലറ്റിക് ക്ലബും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ 15 പോയിന്റ് നേടി റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് രണ്ടും 7 പോയിന്റ് പറളി എച്ച്എസ്എസ് മൂന്നും സ്ഥാനം നേടി.
18 വയസിന് താഴെ പെണ്‍കുട്ടികളുടെ മത്സരത്തിൽ 27 പോയിന്റോടെ ഒളിന്പിക് അത് ലറ്റിക് ക്ലബും 26 പോയിന്റോടെ മൂണ്ടൂർ സ്കൂളും 22 പോയിന്റോടെ എംഎൻകെഎം അത് ലറ്റിക് അക്കാദമി ചിറ്റിലഞ്ചേരി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.