കാവശ്ശേരിയില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം തുടരുന്നു
1337388
Friday, September 22, 2023 1:42 AM IST
ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് കഴനി-ചുങ്കം മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ സമഗ്ര വളര്‍ത്തുനായ, തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടരുന്നു.
കാവശ്ശേരിയില്‍ ഇതുവരെ 30 വളര്‍ത്തുനായകള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതായി വെറ്ററിനറി സര്ജന് അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച കുത്തിവയ്പ്പ് യജ്ഞം നാലു സെന്ററുകളിലായാണ് നടക്കുന്നത്.
ഈമാസം 30 വരെ കഴനി-ചുങ്കം മൃഗാശുപത്രിയിലും 25 വരെ പാടൂര്‍ വെറ്റിറിനറി സബ് സെന്ററിലും 26 ന് ഇരട്ടക്കുളം വെറ്ററിനറി സബ് സെന്ററിലും 28 ന് തെന്നിലാപുരത്തും പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ നടക്കും. കുത്തിവയ്പ്പ് ഈമാസം 30 വരെ തുടരും.