"വിസിട്ടാ-2023' ന് സുൽത്താൻപേട്ട രൂപതയിൽ തുടക്കം
1336397
Monday, September 18, 2023 12:31 AM IST
പാലക്കാട്: കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി കേരളത്തിലെ 12 ലത്തീൻ രൂപതകളെയും സന്ദർശിക്കുന്നതിനായി സംഘടിപ്പിക്കുന്ന "വിസിട്ടാ-2023' ന് കെസിവൈഎം സുൽത്താൻ പേട്ട രൂപതയിൽ തുടക്കംം.
ചിറ്റൂർ അന്പാട്ടുപാളയം സെന്റ് ആന്റണീസ് ചർച്ചിലായിരുന്നു തുടക്കം. രൂപതയിലെ യുവജനങ്ങളുടെ സജീവമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും യുവജനങ്ങളുമായി സൗഹൃദം പുനസ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ.ജിജു അറക്കത്തറ, സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, വൈസ് പ്രസിഡന്റ് അനുദാസ്, ജനറൽ സെക്രട്ടറി ജോസ് വർക്കി, സെക്രട്ടറി മാനുവൽ ആന്റണി എന്നിവരാണ് നേതൃത്വം നൽകുന്നത്.
കെസിവൈഎം സുൽത്താൻപേട്ട രൂപത ഡയറക്ടർ ഫാ.പ്രബിൻ സൂസടിമൈ, ഫാ.സിൽവേസ്റ്റർ, ഫാ.ലാസർ, ഫാ.മെജോ, ഫാ.വിജീഷ്, ആൽമയുടെ ഡയറക്ടർ ഡെന്നിസ് ബാബു, മറ്റ് രൂപത ഭാരവാഹികളും പങ്കെടുത്തു.