ഹരിതകർമസേനക്ക് ഇലക്ട്രിക് വാഹനം
1301239
Friday, June 9, 2023 12:34 AM IST
കരിന്പ: ഹരിതകർമ സേനയ്ക്ക് മാലിന്യ ശേഖരണത്തിനു വേണ്ടി കരിന്പ ഗ്രാമ പഞ്ചായത്ത് വാങ്ങിയ ഇലക്ട്രിക് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് അഡ്വ. കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരിന്പ ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ചാണ് ഹരിത കർമ്മ സേനയ്ക്കായി 2022- 23 വർഷത്തെ പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപ ചിലവിൽ വാഹനം വാങ്ങിയത്.
വൈസ് പ്രസിഡന്റ് കെ. കോമളകുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയവിജയൻ, ബിന്ദുപ്രേമൻ, മെഡിക്കൽ ഓഫീസർ ഷിനോജ്, ഐആർടിസി പ്രതിനിധി ആദർശ് പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാഫർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പ്രദീപ് എ. ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.