ജെസിഐ നോർത്ത് പോലീസ് സ്റ്റേഷൻ നവീകരിച്ചു
1300302
Monday, June 5, 2023 12:59 AM IST
പാലക്കാട്: ജെസിഐ ഇന്ത്യയുടെ സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി എംഎ പ്ലൈ എൻജിഒ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് സ്റ്റേഷനിൽ പൂർത്തീകരിച്ച മോഡണെസേഷൻ പ്രവർത്തികൾ മേഖലാ പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ജെസിഐയുടെ പ്രാദേശിക തലത്തിലുള്ള ഘടകങ്ങൾ രാജ്യത്താകമാനം ചെയ്തുവരുന്ന പൊതു ഇടങ്ങളിലെ വികസനത്തിന് ഉൗന്നൽ നൽകി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പോലീസ് സ്റ്റേഷനിലെ ഇൻട്രോഗേഷൻ റൂം നവീകരിച്ചത്.
റൂം ശീതീകരിച്ച് രൂപപ്പെടുത്തിയതിനാൽ പാലക്കാട്ടെ കൊടും ചൂടിൽ നിന്ന് പോലീസ് സേനാംഗങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നതാണ് പ്രത്യേകത. ചടങ്ങിൽ ജെസിഐ പ്രസിഡന്റ് പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.സുജിത് കുമാർ, എസ്ഐ എം.സുനിൽ, മേഖലാ ഉപാധ്യക്ഷൻ ഹിതേഷ് ജെയിൻ, മേഖലാ ഡയറക്ടർ ജിനീഷ് ഭാസ്കരൻ, മുൻ മേഖല ഓഫീസർ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി കലാധരൻ, ട്രഷറർ ദിയാ നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.