അധ്യാപക ഒഴിവുകൾ
1300301
Monday, June 5, 2023 12:59 AM IST
പാലക്കാട്: ഗവ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള പാലക്കാട്, അഗളി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളിൽ ഇൻസ്ട്രക്ടർ ഇൻ ടൈലറിംഗ് തസ്തികയിൽ താത്ക്കാലിക നിയമനം. എഫ്.ഡി.ജി.ടി/കെ.ജി.ടി.ഇ ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒൻപതിന് രാവിലെ 10 ന് പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്: 9447522338.
പാലക്കാട്: ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ ഗണിതം, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ), വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (ഓട്ടോമൊബൈൽ/മോട്ടർ മെക്കാനിക്) തസ്തികകളിൽ താത്ക്കാലിക നിയമനം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്: 9447522338.
പാലക്കാട്: കൊല്ലങ്കോട്, പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ട്യൂട്ടർമാരെയും യു.പി വിഭാഗത്തിൽ മൂന്ന് ട്യൂട്ടർമാരെയും രണ്ട് മേട്രൻ കം റസിഡൻഷ്യൽ ട്യൂട്ടറെയും നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.എഡ്/ടി.ടി.സി യോഗ്യതയുള്ളവർ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 12 ന് വെകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോണ്: 8547630129.
അഗളി: അഗളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി, ഇംഗ്ലീഷ്, മാത്സ് എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും ഹിസ്റ്ററി, പൊളിറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം ഏഴിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.