കന്നിമാരിയിൽ അമൃതോത്സവം സംഗമവും വാർഷികവും ഇന്ന്
1299616
Saturday, June 3, 2023 12:22 AM IST
ചിറ്റൂർ: കന്നിമാരി ആൽത്തറ പരിസരത്ത് അമൃതോത്സവം 2023- തണൽ നടുന്നവരുടെ കൂട്ടായ്മയുടെ ഒന്പതാമതു വാർഷികാഘോഷവും സംഗമവും പരിസ്ഥിതി ദിനാചരണ പരിപാടിയും ഇന്നു നടക്കും.
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും പ്രകൃതി ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി, ദേശീയ ഹരിതസേന, പലക്കാട് തണൽ നടുന്നവരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരം നടുന്നവരും പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും അധ്യാപക വിദ്യാർഥികളും പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന്റെ മൂന്നിലൊന്ന് ഭൂപ്രദേശം വനപ്രദേശമായി മാറ്റിയെടുക്കുന്നതിന്റെയും പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്തിന്റെയും പ്രഖ്യാപനം നടത്തും.
മരം നട്ടുപിടിപ്പിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും അമൃത വനവത്ക്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്യും. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് .പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യും. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരൻ അധ്യക്ഷത വഹിക്കും.