ക്രോസ് കണ്ട്രിയും സൈക്കിൾ റാലിയും നാളെ
1299611
Saturday, June 3, 2023 12:20 AM IST
ചിറ്റൂർ: മൂന്നാം ക്രോസ്കണ്ട്രി സൈക്ലിംഗ് റാലിയും റോഡ് റേസും നാളെ നന്ദിയോട്ടിൽ ആരംഭിക്കും. ആരോഗ്യവും, ആഗോളതാപനവും പോലെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരം സൈക്ലിംഗ് ആണെന്ന സന്ദേശമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. റേസ് രജിസ്ട്രേഷൻ അന്നേ ദിവസം പുലർച്ചെ 5.30 നും, ഫ്ലാഗ് ഓഫ് ആറിനും, റാലി റജിസ്ട്രേഷൻ 7 നും ഫ്ലാഗ് ഓഫ് 7.30 നും നടക്കും. നന്ദിയോട് എൻഎആർഡിസിയുടെ നേതൃത്വത്തിലാണ് പരിപാടി. തിരുവനന്തപുരം, കോഴിക്കോട് , എറണാകുളം, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, കോയന്പത്തൂർ, ഉൗട്ടി, തൂത്തുക്കുടി , തിരുച്ചിറപ്പള്ളി, ട്രിച്ചി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നായി നൂറോളം സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. നന്ദിയോട് , മീനാക്ഷിപുരം, ഗോപാലപുരം, ആലാം കടവ് , നർണ്ണി വഴി 36 കിലോമീറ്റർ ദൈർഘ്യത്തിൽ റേസും, നന്ദിയോട്, കന്നിമാരി, ചിറ്റൂർ, തത്തമംഗലം മേട്ടുപ്പാളയം വഴി 28 കിലോ മീറ്റർ റാലിയുമാണ് നടത്തുന്നത്. സ്ത്രീപുരുഷ വിഭാഗങ്ങളിൽ ഒന്നാം സമ്മാനം 10,000 രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 6000 വീതവും മൂന്നാം സ്ഥാനക്കാർക്ക് 3000 വീതവും കാഷ് അവാർഡുകൾ നൽകുമെെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.കെ.എൻ. സ്വാമി അറിയിച്ചു.