കുരുന്നുകളെ വരവേറ്റ് സ്കൂളുകൾ
1299417
Friday, June 2, 2023 12:52 AM IST
ചെറുപുഷ്പം യുപി സ്കൂൾ
വടക്കഞ്ചേരി: ചെറുപുഷ്പം ഇംഗ്ളീഷ് മീഡിയം യു.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബോബൻ ജോർജ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് സ്വാഗതവും അധ്യാപക പ്രതിനിധി ആർ. രേഷ്മ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വർണ്ണാഭമായ കലാവിരുന്നും ഒരുക്കിയിരുന്നു.
ചെറുപുഷ്പം ഹയർ സെക്കൻഡറി
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുരേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നൽ ഡേവിഡ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാറോസ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ്, പൊന്നു പ്രസംഗിച്ചു.
നെച്ചുള്ളി ഗവ ഹൈസ്കൂൾ
മണ്ണാർക്കാട് : കുമരംപുത്തൂർ നെച്ചുള്ളി ഗവ ഹൈസ്കൂളിലെ പ്രവേശനോത്സവം നാടിന് തന്നെ നിറച്ചാർത്തായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ മേരി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ വാർഡ് മെന്പർ മേരി സന്തോഷ് പ്രകാശനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് കെ.പി. മുഹമ്മദ് മുസ്തഫ പ്രസംഗിച്ചു.
മണ്ണാർക്കാട് നഗരസഭാതലം
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭാതല പ്രവേശനോത്സവം ജിഎംയുപി സ്കൂളിൽ വാദ്യമേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് അരങ്ങേറി. ഉദ്ഘാടനം നഗരസഭ ചെയർമാർ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു. വൈസ് ചെയർ പേഴ്സണ് കെ. പ്രസീത അക്ഷരദീപം തെളിയിച്ചു. പിടിഎ പ്രസിഡന്റ് സക്കീർ മുല്ലക്കൽ അധ്യക്ഷത വഹിച്ചു.
കൊല്ലങ്കോട് ഉപജില്ല
നെന്മാറ: കൊല്ലങ്കോട് ഉപജില്ല പ്രവേശനോത്സവം ചാത്തമംഗലം ഗവ.യുപി സ്കൂളിൽ കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി സ്ഥാപിച്ച കുടമണിയുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീലത സ്വാഗതം പറഞ്ഞ ചടങ്ങിൽ നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിതാ ജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സുധാകരൻ, എഇഒ എ. ജെ. റോസി പ്രസംഗിച്ചു.
ആലത്തൂർ പഞ്ചായത്ത് തലം
ആലത്തൂർ: പഞ്ചായത്ത് തല പ്രവേശനോത്സവം പുതിയങ്കം ഗവ സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ആർ.രമേഷ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.മനോജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഫസീല, എസ്എംസി ചെയർമാൻ ശിഹാബ് പ്രസംഗിച്ചു.
അട്ടപ്പാടി ബ്ലോക്ക് തലം
അഗളി: അട്ടപ്പാടി ബ്ലോക്ക് തല പ്രവേശനോത്സവം ഷോളയൂർ ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് വി സി രങ്കസ്വാമി അധ്യക്ഷനായി.അഗളി ബിആർസി പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ് മുഖ്യ അതിഥിയായിരുന്നു.