ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ ഏകദിന പ്രദർശനം
1299233
Thursday, June 1, 2023 1:28 AM IST
പാലക്കാട് : ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് പറളി ഗ്രാമപഞ്ചായത്ത് ഐആർടിസിയുടെ നേതൃത്വത്തിൽ ഏകദിന പ്രദർശനം നടത്തി.
ബയോബിൻ, പോർട്ടബിൾ ഹൗസ്ഹോൾഡ് ബയോബിൻ യൂണിറ്റ്, ബക്കറ്റ് കന്പോസ്റ്റിംഗ്, കിച്ചൻ ബിൻ, സെപ്റ്റിക് ടാങ്ക്, തുടങ്ങിയയവയാണ് പ്രദർശനത്തിനുണ്ടായിരുന്നത്. സന്ദർശകർക്ക് ഉറവിടമാലിന്യ സംസ്കരണ ഉപാധികളെ പരിചയപ്പെടുത്തി അതിന്റെ പ്രവർത്തനരീതി വിവരിച്ചു കൊടുത്തു. പറളി ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ് കുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒമാർ, ഐആർടിസി കോർഡിനേറ്റർ പ്രശാന്ത്, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.