എ.ബാലൻ അനുസ്മരണം
1299227
Thursday, June 1, 2023 1:25 AM IST
പാലക്കാട്: ജില്ലാ കോണ്ഗ്രസ് സെക്രട്ടറിയും രണ്ടു പതിറ്റാണ്ടിലേറെ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമായിരുന്ന എ. ബാലനെ അനുസ്മരിച്ചു. ’ഓർമയിലെ ബാലേട്ടൻ’ എന്ന പേരിൽ എ. ബാലൻ അനുസ്മരണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലയിലെ ചുമട്ടു തൊഴിലാളി പ്രസ്ഥാനത്തിന് (ഐഎൻടിയുസി) അടിത്തറ പാകിയും കോണ്ഗ്രസ് പ്രവർത്തകരുടെ ഹൃദയവികാരം ഉൾകൊണ്ട് അവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത അപൂർവം നേതാക്കളിൽ ഒരാളായിരുന്നു എ. ബാലനെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും പഠനോപകരണ വിതരണവും നടത്തി. ഷാഫിപറന്പിൽ എംഎൽഎ അധ്യക്ഷനായി.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സി.വി ബാലചന്ദ്രൻ, അഹമ്മദ് അഷ്റഫ്, ബാലഗോപാൽ, പി.വി. രാജേഷ്, പി.എച്ച്. മുസ്തഫ, ചിങ്ങനൂർ മനോജ്, പുത്തൂർ രാമകൃഷ്ണൻ, സുധാകരൻ പ്ലാക്കാട്, മിനിബാബു, എച്ച്. നിയാസ്, വി.ആർ. കുട്ടൻ, വി. ഗോപി, അനിൽ ബാലൻ എന്നിവർ സംസാരിച്ചു.