വീടിനു മുകളിൽ മരംവീണ് യുവാവിന് പരിക്ക്
1298756
Wednesday, May 31, 2023 4:13 AM IST
കല്ലടിക്കോട്: തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയിൽ കരിന്പ പള്ളിപ്പടിയിലെ തിനപ്പറന്പിൽ ജോസഫിന്റെ വാടക വീടിന് മുകളിൽ മരം വീണ് ജോസഫ് (കുഞ്ഞ്)ന്റെ മകനായ ആന്റണിയ്ക്ക് സാരമായ പരിക്കേറ്റു.
ആന്റണി കിടപ്പുമുറിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്പോഴാണ് അപകടം സംഭവിച്ചത്.
പ്രദേശത്ത് കനത്ത നാശമാണ് കാറ്റും മഴയും വിതച്ചത്. പടിഞ്ഞാറ്റേടത്ത് ബിജു ഒരേക്കർ സ്ഥലത്ത് പടവലം കൃഷി ചെയ്തിരുന്നത് പൂർണമായി കാറ്റിൽ തകർന്നു.
പ്രതിദിനം 200 കിലോ പടവലമാണ് വിളവെടുത്തിരുന്നത്. ഇനിയും രണ്ടു മാസം വിളവ് ശേഖരിക്കാവുന്ന പന്തലാണ് സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, കേരള കർഷക സംഘം നേതാക്കളായ പി.ജി. വത്സൻ, ഹസൻകുട്ടി തുടങ്ങിയവർ കൃഷിസ്ഥലം സന്ദർശിച്ചു.