കനത്ത മഴയിൽ പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു
1298754
Wednesday, May 31, 2023 4:13 AM IST
വടക്കഞ്ചേരി: മഴയിൽ കനാൽ പാലത്തിന്റെ ഭിത്തി തകർന്നു.മൂലങ്കോട്കുന്നങ്കാട് റോഡിൽ കാളത്തോട്ടത്തെ പ്രധാന റോഡിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണിത്.ഒരു ഭാഗം തകർന്നതോടെ പാലം അപകട ഭീഷണിയിലാണ്.