കെഎസ്്യു ജന്മദിന സംഗമം
1298752
Wednesday, May 31, 2023 4:09 AM IST
പാലക്കാട്: കെഎസ്യു അറുപത്തിയാറാമത് ജന്മദിനസംഗമം ടോപ് ഇൻ ടൗൺ കൺവൻഷൻ ഹാളിൽ ഷാഫി പറന്പില് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെഎസ്യു സംസ്ഥാന ഭാരവാഹികളായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാരൻ, ശ്യാം ദേവദാസ്, ഡിജു, സ്മിജ രാജൻ, ആഷിഫ് കാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.