സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് അധികൃതർ
1298742
Wednesday, May 31, 2023 4:04 AM IST
കോയന്പത്തൂർ : വേനൽക്കാല അവധിക്ക് ശേഷം ജൂണ്‍ ഏഴു മുതൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം സ്വകാര്യ സ്കൂൾ വാഹനങ്ങളിൽ പരിശോധന തുടങ്ങി.
കോയന്പത്തൂർ പിആർഎസ് മേഖലയിലാണ് പഠനം ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി, പോലീസ് കമ്മിഷണർ ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചത്.
കോയന്പത്തൂരിലെ 230ലധികം സ്കൂളുകളിൽ നിന്നായി 1355 സ്കൂൾ വാഹനങ്ങളാണ് പഠനം നടത്തി. പരിശോധനയിൽ സ്കൂൾ വാഹനങ്ങളിൽ എമർജൻസി എക്സിറ്റ്, സിസിടിവി ക്യാമറ, പ്രഥമശുശ്രൂഷ കിറ്റ്, ഡ്രൈവറുടെ പ്രവൃത്തി പരിചയം എന്നിവ കർശനമായി പരിശോധിച്ചു.